കേരള മസാക്ഷിയെ ഞെട്ടിച്ച നെടുമങ്ങാട് ഒന്നരവയസുകാരന്റെ ദാരുണ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. ക്ഷതവും രക്തസ്രാവവുമാണ് മരണകാരണം എന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം, എസ് സി എസ്ടി വകുപ്പുകളും ചേർക്കാൻ ഒരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അർഷാദ് പൊലീസിന് മൊഴി നൽകിയത്. കുട്ടിയെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്നാണ് പൊലീസും പറയുന്നത്.
Read more
ഒന്നരവയസ്സുകാരന്‍റെ കൊലപാതകത്തിൽ പ്രതി അഷ്കറിന്റെ മുൻകാല പശ്ചാതലത്തലവും അന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് പ്രതി അഷ്കർ പിഞ്ചുകുഞ്ഞിനോട് ചെയ്തതെന്നും അഷ്കർ കൊടുംക്രിമിനലെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ഗുരുതര പരാതികൾ പുറത്തുവന്നിരുന്നു. അഷ്കർ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദിച്ച് തലയോട്ടി തകർത്തെന്നാണ് ആമിനയുടെ കുടുംബം പറഞ്ഞത്.







