ന്യൂയോർക്കിലെ മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ സ്ഫോടനം. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം ടെർമിനൽ വീണ്ടും പ്രവർത്തനസജ്ജമായതായി പൊലീസ് വ്യക്തമാക്കി.
UPDATE: CCTV footage of the moment of explosion inside the transit tunnel in Manhattan pic.twitter.com/iBLlGvk6n5
— News_Executive (@News_Executive) December 11, 2017
ആക്രമണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ചാവേർ ആണെന്ന് സംശയിക്കുന്നതായി ന്യൂയോർക്ക് സിറ്റി പൊലീസ് അറിയിച്ചു. ഇയാൾ വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ന്യൂ യോർക്കിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ആക്രമണം നടത്തിയ ചാവേർ
Read more
ദേഹത്തു വയറുകൾ ഘടിപ്പിച്ച നിലയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കൈയിലെ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചെന്നും എന്നാൽ ശരീരത്തിലെ ബോംബ് നിർവീര്യമാക്കിയതായും പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയിലാണ് ഇയാൾക്കു പരുക്കേറ്റത്. യാത്രക്കാരായ മറ്റു നാലു പേർക്കു കൂടി പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഗുരുതരമല്ല.