അഫ്ഗാനിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് "പൊതുമാപ്പ്" നൽകി താലിബാൻ; ജോലിയിലേക്ക് മടങ്ങാൻ നിർദ്ദേശം

അഫ്ഗാനിസ്ഥാനിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും “പൊതുമാപ്പ്” നൽകി താലിബാൻ. ഉദ്യോഗസ്ഥരോട് ജോലിയിലേക്ക് മടങ്ങാനും താലിബാൻ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

Read more

“എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചു … അതിനാൽ നിങ്ങളുടെ പതിവ് ജീവിതം പൂർണ്ണ ആത്മവിശ്വാസത്തോടെ ആരംഭിക്കണം,” താലിബാന്റെ പ്രസ്താവനയിൽ പറയുന്നു.