രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ അതീവ രഹസ്യമായി പത്ത് കോടി ബാരലിലധികം എണ്ണ കടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക ദൗത്യത്തിലൂടെയാണ് എന്ന കടത്തിയത്.

200-ലധികം വാണിജ്യ കപ്പലുകളെ സുരക്ഷിതമായി ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിട്ടതായും ക്രൂഡോയിലിനെ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതായും ട്രംപ് അറിയിച്ചു. രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെയാണ് കപ്പലുകൾ നീങ്ങിയതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

Read more

ഇറാന്റെ പക്കൽ റഡാർ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഈ നീക്കം കണ്ടെത്താൻ അവർക്ക് സാധിച്ചില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഒറ്റ രാത്രിയിൽ മാത്രം ഇത്തരത്തിൽ 22 കപ്പലുകൾ പുറത്തെത്തിച്ചു. എണ്ണവില ബാരലിന് 200 ഡോളറിന് മുകളിലേക്ക് ഉയരുന്നത് തടയാനും വില 90 ഡോളറിൽ താഴെ നിലനിർത്താനും ഈ ദൗത്യം സഹായിച്ചതായി അദ്ദേഹം പറഞ്ഞു.