ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ശ്രമം.ചാവേറാക്രമണത്തിലൂടെയാണ് വധിക്കാന്‍ പദ്ധതിയിട്ടത്. സംഭവുമായി ബന്ധപ്പെട്ട് തീവ്ര ഇസ്ലാമിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് യുവാക്കളെ പിടികൂടിയിട്ടുണ്ട് എന്ന് ബ്രിട്ടീഷ് മാധ്യമം സ്കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് സ്ഫോടനം നടത്തി കെട്ടിടത്തിനകത്ത് കയറി പ്രധനമന്ത്രിയേ വധിക്കാനായിരുന്നു ഇവരുടെ പദ്ധതി. സൈനിക ഇന്റലിജന്‍സ് വിഭാഗമായ എംഐ5, വെസ്റ്റ് മിഡ്ലാന്റ് പോലീസ് തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു പിടിയിലായ യുവാക്കള്‍ എന്നാണ് സൂചന.
Read more
ബ്രിട്ടീഷ് പൗരന്മാരായ നയ്മുര്(20),മുഹമ്മദ് ആഖിക്ക് ഇമ്രാന്(21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും നവംബര്‍ 28 ന് പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്തുവച്ച് അറസറ്റ് ചെയ്യുകയായരുന്നു.