എലിസബത്ത് രാജ്ഞിയുടെ ടീ ബാഗിന് 'പൊന്നും വില'; ലേലത്തിന് പോയത് വൻ തുകയ്ക്ക്

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ടീ ബാഗ് ലേലത്തിൽ പോയത് വൻ തുകയ്ക്ക്. 12,000 യുഎസ് ഡോളർ (9.5 ലക്ഷം) ആണ് ടീ ബാഗിന് ലഭിച്ചത്. രാജ്ഞി അന്തരിച്ച ദിവസമായ സെപ്റ്റബർ 8 ന് വൈകുന്നേരമാണ് ഉപയോഗിച്ച വസ്തുക്കൾ ലേലത്തിന് വെച്ചത്. അതിൽ അടങ്ങിയതാണ് ടീ ബാഗും.

90കളില്‍ ഉപയോഗിച്ചിരുന്നതാണ് ഈ ടീ ബാഗ് എന്നാണ് പറയപ്പെടുന്നത്. പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായി ഇ-ബേയാണ് ടീ ബാഗ് ലേലത്തിന് വെച്ചിരിക്കുന്നത്. ആധികാരികയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതാണ് ടീ ബാഗിനെന്ന് ജോർജിയയിൽ നിന്നുള്ള വിൽപനക്കാരൻ പറയുന്നു.

നാല് പേർ ടീ ബാഗിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബ്രിട്ടനിൽ അംഗീകരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാൽ ആരാണ് ടീ ബാഗ് വാങ്ങിയതെന്ന് വ്യക്തമല്ല. ടീ ബാഗിനെകൂടാതെ എലിസബത്ത് രാജ്ഞിയുടെതെന്ന് അവകാശപ്പെടുന്ന മറ്റു വസ്തുക്കളും ലേലത്തിന് വെച്ചിട്ടുണ്ട്.

Read more

രാജ്ഞി താമസിച്ചിരുന്ന വിൻഡ്സര്‍ കാസ്റ്റ്ലെ കൊട്ടാരത്തിൽ നിന്ന് കളവ് പോയതാണ് ഈ ടീ ബാഗ് എന്നതാണ് കൗതുകകരം. 90കളിൽ  ഈ ടീ ബാഗ് കൊട്ടാരത്തിൽ നിന്ന് കടത്തിക്കൊണ്ടു പോയെന്നാണ് ലേല സൈറ്റിൽ ചേർത്തിരിക്കുന്നത്.