സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷത്തെക്കാളും വലിയ ഉത്തരവാദിത്തമാണ് ജനം വിജയ്‌യെ ഏൽപ്പിച്ചത് : മലേഷ്യൻ പ്രധാനമന്ത്രി

തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്ക് അഭിനന്ദനമറിയിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. തന്റെ സുഹൃത്തിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് എക്‌സ് പോസ്റ്റ് പങ്കുവച്ചത്.

അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും തകർത്തെറിയുന്ന വിജയ്‌യെയാണ് സിനിമയിൽ കണ്ടതെന്നും ഇപ്പോൾ സിനിമയിലെ ഏതൊരു വേഷത്തെക്കാളും വലിയ ഉത്തരവാദിത്തമാണ് ജനങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നതെന്നും അൻവർ പറഞ്ഞു.

Read more

മലേഷ്യയ്ക്കും ദക്ഷിണേന്ത്യൻ സംസ്ഥാനത്തിനും ഇടയിലുള്ള ദീർഘകാല സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധങ്ങൾ അദ്ദേഹം എടുത്തുകാട്ടി.