സൈനീക നടപടികളുടെ തത്സമയം സംപ്രേക്ഷണം; പാക്കിസ്ഥാനിൽ സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക നിരോധനം

പാകിസ്ഥാനിൽ സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് തത്കാലത്തേക്ക് നിരോധനം ഏർപ്പെടുത്തി. തലസ്ഥാനമായ ഇസ്ലാമാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് പാക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പാക്‌സ്താന്‍ ഇലക്ട്രോണിക് അതോറിറ്റിയാണ് ഉത്തരവിട്ടത്.

Read more

പ്രതിഷേധക്കാര്‍ക്കെതിരെയുളള സൈനിക നടപടി തത്സമയം ചാനലുകളില്‍ കാണിച്ചത് രാജ്യത്തെ മാധ്യമ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധക്കാര്‍ റോഡുകള്‍ തടസപ്പെടുത്തി അക്രമം അഴിച്ച് വിടുകയായിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ സൈന്യം ടിയര്‍ ഗ്യാസ് ഉൾപ്പടെയുള്ള ആയുധങ്ങൾ പ്രയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. ഇതിനെ തുടര്‍ന്നാണ് നിരോധനം.