പ്രവാസി മലയാളി ഡോക്ടർ ബ്രിട്ടനിൽ കാറപകടത്തിൽ മരിച്ചു. ലിവർപൂളിൽ താമസിക്കിയ ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയിൽ (ജോയൽ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയിൽ ജോജപ്പൻ-ജെസ്സി ദമ്പതികളുടെ മകനാണ്.
ലിവർപൂളിലെ ബോൾട്ടൺ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജോതിസ് ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടം. ജോതിസ് ഓടിച്ചിരുന്ന കാർ എം-6 മോട്ടോർവേയിലെ ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നെന്നാണ് വിവരം.
Read more
ജോതിസിന്റെ മാതാപിതാക്കൾ നാട്ടിൽ ആയിരുന്നതിനാൽ വാർത്ത സ്ഥിരീകരിക്കാൻ സമയമെടുത്തു. അപകട കാരണം ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല