യുഎസ് എഫ്-15 ഇ വെടിവെച്ച് വീഴ്ത്തി ഇറാൻ; പൈലറ്റ് പിടിയിൽ

അമേരിക്കൻ ഫൈറ്റർ ജെറ്റായ യുഎസ് എഫ്-15 ഇ വെടിവെച്ചിട്ടെന്ന് ഇറാൻ. ജെറ്റ് പൈലറ്റും പിടിയിൽ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ദക്ഷിണ ഇറാനിൽ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനിൽ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു.

പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിൽ യുഎസ് സേന അദ്ദേഹത്തെ ഇറാൻ്റെ അതിർത്തി പ്രദേശത്ത് നിന്ന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.

ഐആർജിസിയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ അത്യാധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്ത എഫ് -35 നശിപ്പിച്ചു എന്നാണ് ഇറാനിയൻ സേന അറിയിച്ചിരിക്കുന്നത്. ലേക്കൻഹീത്ത് സ്ക്വാഡ്രണിൽ ഉൾപ്പെട്ടിട്ടുള്ള യുദ്ധവിമാനമാണ് തകർന്നതെന്നും ഐആർജിസി പറയുന്നു.