താലിബാൻ കാബൂൾ പിടിച്ചെടുത്തതിനെ തുടർന്ന് ഉണ്ടായ അരാജകത്വത്തിനിടയിൽ കാബൂളിൽ നിന്ന് പറന്ന സി -17 വിമാനങ്ങളിലൊന്നിന്റെ ചക്രത്തിന്റെ അറയിൽ (wheel well) കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങളെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് യു.എസ് വ്യോമസേന ചൊവ്വാഴ്ച പറഞ്ഞു.
വിമാനം തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയെന്നും തുടർന്ന് നൂറുകണക്കിന് അഫ്ഗാൻ പൗരന്മാർ വിമാനത്തെ വളഞ്ഞതായും യു.എസ് വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
Read more
“വിമാനത്തിന് ചുറ്റും അതിവേഗം വഷളാകുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, സി -17 ക്രൂ എത്രയും വേഗം എയർഫീൽഡ് വിടാൻ തീരുമാനിച്ചു,” യു.എസ് വ്യോമസേന പ്രസ്താവനയിൽ പറയുന്നു.







