കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ ബ്ലോക്ക് ചെയ്ത് ഫെയ്സ്ബുക്ക്

കൊറോണ വൈറസിനെ കുറിച്ചുള്ള ചില ആധികാരിക വാർത്താ ലേഖനങ്ങൾ പോസ്റ്റ് ചെയ്യന്നതിൽ നിന്നും ഫെയ്സ്ബുക്ക് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്തു. ഇത്തരം വാർത്തകൾ ഫെയ്സ്ബുക്കിന്റെ സ്പാം ഫിൽ‌റ്ററുകളിൽ‌ ഒരു ബഗ് ആയി ആണ് ചൂണ്ടിക്കാണിക്കുന്നത്.

ബിസിനസ് ഇൻ‌സൈഡർ, ബസ്സ്ഫീഡ്, ദി അറ്റ്ലാന്റിക്, ടൈംസ് ഓഫ് ഇസ്രായേൽ എന്നിവയുൾപ്പെടെ ചില വാർത്താ ഏജൻസികളിൽ നിന്നുള്ള വാർത്താലേഖനങ്ങൾ പോസ്റ്റുചെയ്യാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് ചൊവ്വാഴ്ച ഒന്നിലധികം ഫെയ്സ്ബുക്ക് ഉപയോക്താക്കൾ ട്വിറ്ററിലും മറ്റുമായി റിപ്പോർട്ട് ചെയ്തു. എന്താണ് ഇതിന് കാരണമെന്നു വ്യക്തമല്ല, ഫെയ്സ്ബുക്ക് ഇതിനോട് പ്രതികരിച്ചിട്ടുമില്ല.