ഒസാമ ബിൻ ലാദന്റെ മകനും അൽ-ക്വയ്ദയുടെ അനന്തരാവകാശിയുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ ട്രംപ്

അൽ-ക്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ മകനും നിയുക്ത അവകാശിയുമായ ഹംസ ബിൻ ലാദൻ അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനത്തിൽ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കയുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷനിൽ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ ജൂലൈ അവസാനത്തിലും ഓഗസ്റ്റ് തുടക്കത്തിലും റിപ്പോർട്ട് ചെയ്തിരുന്നു.

പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ കഴിഞ്ഞ മാസം മരണം സ്ഥിരീകരിച്ചു എങ്കിലും ട്രംപും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഈ വാർത്ത പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. “അഫ്ഗാനിസ്ഥാൻ /പാകിസ്ഥാൻ മേഖലയിൽ അമേരിക്ക നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ അൽ-ക്വയ്ദ അംഗവും ഒസാമ ബിൻ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു, ”വൈറ്റ് ഹൗസ് പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.