ഇറാനെതിരെ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് അമേരിക്ക പിന്മാറിയതെന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ നടന്ന നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ‍് ട്രംപ്. ഇറാൻ്റെ മനസ്സിൽ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേഗത്തിൽ അവസാനിക്കാൻ പോകുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
Read more
“നമ്മൾ ഒരു നല്ല ജോലി ചെയ്തു. ഞങ്ങൾ അത് വളരെ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ഞാൻ കരുതുന്നു, അവർക്ക് ഒരു ആണവായുധം ഉണ്ടാകില്ല, ഞങ്ങൾ അത് വളരെ നല്ല രീതിയിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.







