'ഇസ്ലാമിന്റെ ശത്രുവിന്റെ പിടിയില്‍ നിന്ന് രക്ഷിക്കണം'; കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ

കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ.  ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്ന് കശ്മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വായ്ദ പറയുന്നു. കശ്മീരിന് പുറമെ സോമാലിയ, യമൻ തുടങ്ങിയ ഇടങ്ങളിലും താലിബാന്റെ സഹായം അൽഖ്വയ്ദ തേടുന്നു. അഫ്ഗാനിസ്ഥാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അൽ ഖ്വയ്ദയുടെ പ്രതികരണം.

”അള്ളാഹു ലെവന്റ്, സൊമാലിയ, യെമൻ, കാശ്മീർ, ഇസ്ലാമിക ശത്രുക്കളുടെ പിടിയിൽ നിന്ന് ഇസ്ലാമിക രാജ്യങ്ങൾ എന്നിവയെ മോചിപ്പിക്കുക. അള്ളാഹു ! ലോകമെമ്പാടുമുള്ള മുസ്ലീം തടവുകാർക്ക് സ്വാതന്ത്ര്യം നൽകുക”. “അഫ്ഗാനിസ്ഥാനിൽ അല്ലാഹു നൽകിയ വിജയത്തിന് ഇസ്ലാമിക സമൂഹത്തിന് അഭിനന്ദനങ്ങൾ!” എന്ന തലക്കെട്ടിൽ താലിബാന് നൽകിയ സന്ദേശത്തിൽ  അൽ ഖ്വയ്ദ പറഞ്ഞു.

അതേസമയം, താലിബാനുമായി ചർച്ച നടത്തി ഇന്ത്യ. ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽനിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അഫ്ഗാൻ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവർത്തനങ്ങൾക്ക് താവളമാകരുതെന്ന മുന്നറിയിപ്പും താലബാന് മുന്നിൽ ഇന്ത്യ വെച്ചിട്ടുണ്ട്. ഇതെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാൻ പ്രതിനിധി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.