പിടികൂടിയ ഐ.എസ് ഭീകരന് തൂക്കം 250 കിലോ; ഇറാഖ് സേന കൊണ്ടുപോയത് ട്രക്ക് വിളിച്ച്

ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവാന്‍ കഴിയാതെ ഇറാഖ് സേന കുഴങ്ങി. സോഷ്യല്‍ മീഡിയയില്‍ “ജബ്ബ ദി ജിഹാദി” എന്ന് വിളിക്കുന്ന 250 കിലോഗ്രാം തൂക്കമുള്ള ഭീകരന്‍ കാറിനുള്ളില്‍ കൊള്ളാതായതോടെ ട്രക്ക് വിളിച്ചാണ് സേന കൊണ്ടു പോയത്.

അറസ്റ്റിലായ അബു അബ്ദുല്‍ ബാരി സുരക്ഷാ സേനയ്ക്കെതിരായ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ടയാളാണെന്നും ഐസിസ് സംഘങ്ങളുടെ പ്രധാന നേതാവാണെന്നും ഇറാഖ് സേനയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.