അത്ഭുതശിശുവിന് ഇന്ത്യയുമായി രക്തബന്ധം 

പേര് കാഷെ ക്വസ്റ്റ്. വയസ്സ് രണ്ട്.  ഐ ക്യു ലെവൽ  146. ഇപ്പോൾ ഉയർന്ന ഐ ക്യു (Intellectual Quotient) ഉള്ളവർക്കു മാത്രം അംഗത്വം നൽകുന്ന മെൻസ എന്ന സംഘത്തിലെ അംഗമാണ്.

അവൾക്ക് പീരിയോഡിക് ടേബിളിലെ എല്ലാ മൂലകങ്ങളും അറിയാം. ആകൃതിയും സ്ഥാനവും അനുസരിച്ച് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും തിരിച്ചറിയാം. സ്പാനിഷും ഡെസിഫറിംഗ് പാറ്റേണുകളും വളരെ വേഗത്തിൽ മനസിലാക്കുന്നു.

ആഫ്രോ അമേരിക്കനായ ഡെവോൺ ക്വെസ്റ്റിന്റെയും ഇന്ത്യയിൽ വേരുകളുള്ള  സുഖ്‌ജിത് അത്വാളിന്റെയും മകളാണ് കാഷെ. പ്രായത്തിൽ കവിഞ്ഞ ബുദ്ധിശക്തിയുണ്ടെന്ന് നേരത്തെ തോന്നിത്തുടങ്ങിയിരുന്നു. ഒരു പീഡിയാട്രീഷ്യൻ ഇത് തിരിച്ചറിയുകയും ചെയ്തു. എങ്കിലും സമപ്രായക്കാരിൽ നിന്നും മാറ്റി നിർത്തുന്നത് അവൾക്കിഷ്ടമല്ല. മാതാപിതാക്കൾ സിഎൻഎൻ നോട് പറഞ്ഞു.

കാഷെ ആദ്യവാക്ക് ഉച്ചരിച്ചു തുടങ്ങിയപ്പോള്‍ തന്നെ കൂടുതൽ വാക്കുകൾ ചേർത്ത് സംസാരിക്കാൻ തുടങ്ങി എന്ന് മാതാപിതാക്കൾ പറയുന്നു. ചുറ്റുപാടുമുള്ള കാര്യങ്ങൾ എപ്പോഴും നിരീക്ഷിക്കുകയും എപ്പോഴും ചോദ്യം ചോദിക്കുന്ന ശീലവും തുടങ്ങി. എന്തായാലും കുട്ടിയിൽ സമ്മർദ്ദം ചെലുത്താൻ തയ്യാറല്ല എന്നും അവൾ സ്വാഭാവികമായിത്തന്നെ പഠിക്കട്ടെ എന്നുമാണ് മാതാപിതാക്കളുടെ നിലപാട്.