'അപ്രതീക്ഷിതമായി ദേഹത്ത് കണ്ണിമാങ്ങ വീണു; വാസുകി ഐഎഎസിന് സമ്മാനിച്ചു'; ചിത്രം പകർത്തിയ സുപർണയ്ക്ക് അഭിനന്ദനം അറിയിച്ച് മന്ത്രി

അപ്രീക്ഷിതമായി ദേഹത്ത് വീണ കണ്ണിമാങ്ങ വാസുകി ഐഎഎസിന് സമ്മാനിച്ച് മന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ മന്ത്രിയുടെ ദേഹത്ത് വീണത്. ഇത് തന്റെ അടുത്തിരുന്ന വാസുകി ഐഎഎസിന് മന്ത്രി കൊടുക്കുകയായിരുന്നു.

ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത്കഴിഞ്ഞു. വി ശിവൻകുട്ടി തന്നെ ചിത്രം പകർത്തിയ സുപർണയെ അഭിനന്ദിച്ച് രംഗത്തെത്തി. കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജേണലിസം വിദ്യാർത്ഥിനിയായ കൊട്ടാരക്കര സ്വദേശിയാണ് സുപർണ. ഈ ചിത്രം മന്ത്രി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ മന്ത്രിയുടെ ദേഹത്ത് വീണത്. മന്ത്രി അത് തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകി ഐഎഎസിന് സമ്മാനിച്ചു. ആ നിമിഷത്തെയാണ് സുപർണ എസ് അനിൽ പകർത്തിയത്. സുപർണയെ അഭിനന്ദിച്ചുകൊണ്ടാണ് മന്ത്രി ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

‘നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുവന്നതെന്നും ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് സുപർണയ്ക്ക് ആശംസിക്കുന്നുവെന്നും വി ശിവൻകുട്ടി കുറിച്ചു.


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി ശ്രീ. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ എന്റെ ദേഹത്ത് വീണത്. എന്തായാലും ആ കണ്ണിമാങ്ങ തൊഴിൽ വകുപ്പ് സെക്രട്ടറി ശ്രീമതി കെ.വാസുകി ഐ.എ.എസിന് ഞാൻ സമ്മാനിച്ചു. ആ നിമിഷം ഫോട്ടോ ആക്കി മാറ്റിയ കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിക്കാനാണ് ഈ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നത്. നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുക.കേരള കൗമുദിയിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് സംഭവം ഫോട്ടോ ആയത് ഞാനറിയുന്നത്.അഭിനന്ദനങ്ങൾ സുപർണ എസ് അനിൽ, ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.’ മന്ത്രിയുടെ വാക്കുകൾ.

Read more