മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നരേന്ദ്ര മോദിയെ ഭയമാണെന്ന് മന്ത്രി എ പി അനിൽകുമാർ. 10 വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നുവെന്നും ആ ഭയം ഇപ്പോഴും തുടരുന്നുവെന്നും അനിൽകുമാർ പറഞ്ഞു. മോദിക്കെതിരെ പിണറായി വിജയൻ ഒരക്ഷരം മിണ്ടുന്നില്ല എന്നും മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ ഇത്ര വലിയ അന്വേഷണം നടന്നിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു വിമർശനം പോലും നടത്താൻ പിണറായി വിജയൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് തനിക്ക് മനസ്സിലാകാത്തതെന്നും അനിൽകുമാർ പറഞ്ഞു. ദേശീയ തലത്തില്‍ ഇഡിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ്. ഇന്നലെ റെയ്ഡിന് ശേഷം വൈകുന്നേരം മാധ്യമങ്ങളെ കണ്ട പിണറായി അങ്ങനെ ഒരു കാര്യം പറഞ്ഞതായി താൻ കണ്ടില്ല എന്നും എ പി അനിൽകുമാർ കൂട്ടിച്ചേർത്തു.
Read more
കേന്ദ്ര സർക്കാരിനെതിരെ ഏറ്റവുമധികം പോരാട്ടം നടത്തുന്നത് രാഹുൽ ഗാന്ധിയാണ്. പാർലമെൻ്റിന് അകത്തും പുറത്തും ആ പോരാട്ടം തുടരുന്നു. മോദി, അമിത് ഷാ എന്നിവർക്കെതിരെ കഴിഞ്ഞ പിണറായി ഒരു വാക്ക് പോലും മിണ്ടിയില്ല. 10 വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു. ആ ഭയം ഇപ്പോഴും ഉണ്ടെന്നും എ പി അനിൽകുമാർ കൂട്ടിച്ചേർത്തു.







