അനുവദിക്കാത്ത രഥോത്സവത്തിൽ പ്രോട്ടോകോൾ ലംഘിച്ച് അതിക്രമവും. പതിനൊന്നു പേർ അറസ്റ്റിൽ

കോവിഡ് മുന്നറിയിപ്പ് ലംഘിച്ച് രഥോത്സവം നടത്തുകയും  പൊലീസിനെ ആക്രമിക്കുകയും ചെയ്ത ആൾക്കൂട്ടത്തിൽ  പതിനൊന്നു പേരെ അറസ്റ്റ് ചെയ്തു. ബെല്ലാരിക്കടുത്ത് തെക്കലക്കോട്ടെ ഗ്രാമത്തിലെ കഡസിദ്ധേശ്വർ ക്ഷേത്രത്തിൽ 13 നാണ് സംഭവം  നടന്നത്. കൂട്ടംചേരലുകൾക്കെതിരെ പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും മാസ്കു പോലും അണിയാൻ തയ്യാറാകാതിരുന്ന ആൾക്കൂട്ടം പൊലീസ് ബാരിക്കേഡുകൾ തകർക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. (വീഡിയോ കാണാം )

അന്നേ ദിവസം കർണ്ണാടകയിൽ 11,625 ആയിരുന്നു കോവിഡ് പോസിറ്റിവ്. ഐ പിസി സെക്സഷൻ 188, ദുരന്തനിവാരണനിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം ഇവയനുസരിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരവധിയാളുകൾക്ക് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിരുന്നു.

ഇതിനിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ രാജ്യമെമ്പാടുനിന്നും 31 ലക്ഷം ആളുകളെ പ്രതീക്ഷിക്കുന്ന  കുംഭമേളയ്ക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഏപ്രിൽ 12 ന് 408- ഉം 13 ന് 594- ഉം ആയിരുന്നു ഹരിദ്വാറിലെ മാത്രം കോവിഡ് പോസിറ്റീവ്.