ബാറ്റിങ്ങും ഇല്ല ബോളിങ്ങും ഇല്ല, തല്ലുകൊള്ളിയായി രവിചന്ദ്രൻ അശ്വിൻ; ടീമിൽ നിന്ന് പുറത്താക്കണം എന്ന് ആരാധകർ, കരിയർ അവസാനത്തിലേക്ക്

രവിചന്ദ്രൻ അശ്വിൻ- ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റ് കണ്ട ഏറ്റവും ബുദ്ധിമാനായ സ്പിന്നറാണ് അശ്വിൻ എന്ന് നിസംശയം. ലോക ക്രിക്കറ്റിലെ ഏതൊരു ബാറ്ററെയും വീഴ്ത്താനും അവരുടെ ദൗർബല്യങ്ങൾ അറിഞ്ഞ് പന്തെറിയാനുമുള്ള കൗശലമുള്ള അശ്വിൻ മികച്ചവൻ ആണെന്നുള്ള കാര്യത്തിൽ യാതൊരു തർക്കവും ഇല്ല.

എന്നാൽ സമീപകാലത്തായി ആ മികവ് ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായി ഒതുങ്ങി പോകുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് വന്നാൽ അശ്വിൻ സമീപകാലത്ത് ശരിക്കുമൊരു തല്ലുകൊള്ളി ആയി മാറിയിട്ടുണ്ട്. വിക്കറ്റ് എടുക്കാൻ ശ്രമിക്കാതെ റൺ കൺട്രോൾ ചെയ്യാൻ ശ്രമിക്കുന്ന അശ്വിനെ നമ്മൾ കണ്ടു. തനത് ശൈലി വിട്ടതോടെ അശ്വിൻ വെറും ഒരു സാധാരണ ബോളർ ആയി മാറി.

ഈ സീസൺ ലീഗ് തുടങ്ങി ഇത്രയും മത്സരങ്ങൾ അഴിഞ്ഞിട്ടും ലോകോത്തര താരത്തിന് നേടാൻ സാധിച്ചത് വെറും 1 വിക്കറ്റ് മാത്രമാണ്. ഇതുവരെ 200 നു മുകളിൽ റൺസ് ഈ കാലയളവിൽ വിട്ടുകൊടുത്ത അശ്വിന്റെ എക്കണോമി 9 മുകളിലാണ് . രാജസ്ഥാൻ ബോട്ടിങ്ങിലെ ഏറ്റവും വീക്ക് ലിങ്കും താരം തന്നെയാണെന്ന് പറയാം. ഇന്നത്തെ മത്സരത്തിൽ വഴങ്ങിയത് 49 റൺസാണ്.

ഏതായാലും വരാനിരിക്കുന്ന മത്സരങ്ങളിൽ അശ്വിനെ പുറത്താക്കണം എന്ന ആവശ്യം ശക്തമാണ് ഇപ്പോൾ.