സമീപകാല കോടതിവിധികളില്‍ ബാഹ്യ സ്വാധീനമുണ്ടോയെന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി

ശബരിമല കേസില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ച്യൂരി. ശബരിമല റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല കേസില്‍ റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടതിനെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം
പറഞ്ഞു.

കോടതിവിധികള്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സി.പി.ഐ.എം പിബി ചര്‍ച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും. അയോദ്ധ്യ, ശബരിമല , റഫാല്‍ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. അതേസമയം കോഴിക്കോട് യുഎപിഎ വിവാദത്തില്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.