സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഓടയിൽ; കൈകകൾ മുറിച്ചു മാറ്റിയ നിലയിൽ

സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഓടയിൽനിന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. കൈകൾ മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസിന്റെ ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിച്ച ആളാണ് മൃതദേഹം ഓടയിൽ കിടക്കുന്ന കാര്യം അറിയിച്ചത്. സ്ത്രീ കൊല്ലപ്പെട്ടിട്ട് 24–48 മണിക്കൂർ ആയിട്ടുണ്ടാകാമെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Read more

സ്ത്രീയെ തിരിച്ചറിയാൻ സഹായിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ല.  അന്വേഷണത്തിനായി മൂന്ന് സംഘങ്ങളെ നിയോഗിച്ചു.