ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വീടിന് മുന്നിലെ അനധികൃത കൊടിമരം നീക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമം; മണ്ണുമാന്തിയും സര്‍ക്കാര്‍ വാഹനവും തകര്‍ത്തു; നേതാക്കള്‍ അറസ്റ്റില്‍

ബിജെപി തമിഴ്‌നാട്‌ സംസ്ഥാന അദ്ധ്യ ക്ഷന്‍ കെ അണ്ണാമലൈയുടെ വീടിന് സമീപം സ്ഥാപിച്ച കൊടിമരം നീക്കിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍വാഹനങ്ങള്‍ തകര്‍ത്ത യുവാക്കള്‍ പിടിയില്‍. അണ്ണാമലൈയുടെ ചെന്നൈ പനയൂരിലെ വീടിന് മുന്നില്‍ അനുമതിയില്ലാതെ സ്ഥാപിച്ച കൊടിമരം സ്ഥാപിച്ചുവെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഇതു നീക്കാന്‍ ശ്രമിക്കുന്നതിനിടെ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിനും പൊതുമരാമത്ത് വകുപ്പിന്റെ വാഹനത്തിന് നേരെയുമാണ് യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടത്. കേസില്‍ അറസ്റ്റിലായ നാല് നേതാക്കളെ ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു.

ആലന്തൂരിലുള്ള മജിസ്ട്രേറ്റ് കോടതിയാണ് ബിജെപി കായികവിഭാഗം സംസ്ഥാന പ്രസിഡന്റ് അമര്‍ പ്രസാദ് റെഡ്ഡി, സുരേന്ദ്രന്‍, സെന്തില്‍, വിനോദ് കുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

Read more

കേസില്‍ വിശദമായി ചോദ്യംചെയ്യുന്നതിനായി അഞ്ച് ദിവസം കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ കുറ്റം വ്യാജമായി ആരോപിച്ചാണ് തങ്ങള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. രണ്ട് ഭാഗത്തെയും വാദംകേട്ട മജിസ്ട്രേറ്റ് ഒരുദിവസം പോലീസ് കസ്റ്റഡയില്‍ നല്‍കുകയായിരുന്നു.