യുപിയില്‍ അധ്യാപികയുടെ നിര്‍ദേശത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്ത് അടിച്ച സംഭവത്തില്‍ പ്രതിഷേധം ആളുന്നു; നടപടി വേണമെന്ന് പൊലീസ്; ബിജെപി തളിച്ച മണ്ണെണ്ണ ഇന്ത്യയെ കത്തിക്കുന്നുവെന്ന് രാഹുല്‍

ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വെച്ച് മുസ്ലീം സമുദായത്തില്‍പെട്ട ആണ്‍കുട്ടിയെ തല്ലാന്‍ അധ്യാപിക ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളോട് പറയുന്ന വീഡിയോ പുറത്ത്. ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. പഠനത്തില്‍ ശ്രദ്ധിക്കാത്ത മുസ്ലീം കുട്ടികളുടെ അമ്മമാരാണ് അവരുടെ പഠന നിലവാരത്തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്ന് അധ്യാപിക ആരോപിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നി

വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോയില്‍ അധ്യാപിക വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് എക്‌സിലൂടെ വ്യക്തമാക്കി. ട്ടുണ്ട്. അധ്യാപികയായ തൃപ്ത ത്യാഗിക്കെതിരെ കേസ് എടുക്കുന്നത് പൊലീസ് പരിഗണിക്കുന്നുണ്ട്.അതേസമയം, അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടതായി ബാലാവകാശ സംഘടനയും അറിയിച്ചു.

എന്നാല്‍, സംഭവത്തില്‍ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിതാവ് സ്‌കൂള്‍ അധികൃതരുമായി ഒത്തുതീര്‍പ്പിലെത്തി, കേസ് നല്‍കുന്നില്ലെന്നാണ് അദേഹം പറയുന്നത്. തന്റെ കുട്ടിയെ ഇനി ഈ സ്‌കൂളിലേക്ക് അയക്കുന്നില്ല. സ്‌കൂള്‍ ഫീസ് തിരികെ നല്‍കണം. വിഷയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

നിരപരാധികളായ കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂള്‍ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നു. ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇത് തന്നെയാണ് ബിജെപി തളിച്ച മണ്ണെണ്ണ. ഇന്ത്യ കത്തിക്കയറുന്നു. കുട്ടികളാണ് ഇന്ത്യയുടെ ഭാവി-അവരെ വെറുക്കരുത്, നമ്മള്‍ എല്ലാവരും ഒരുമിച്ച് സ്‌നേഹം പഠിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ അധ്യാപിക ക്ലാസ്മുറിയിലെ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ഥിയെ അടിപ്പിച്ചത്. സ്‌കൂളിലെ യാണ് ക്ലാസ്മുറിയില്‍ വെച്ച് മുസ്ലിം വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചത്. ട്വിറ്ററടക്കം (എക്സ്) സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.