ബംഗാളിൽ വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കാര്‍ തകര്‍ത്തു

ബംഗാളില്‍ കേന്ദ്രമന്ത്രി വി, മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ അക്രമണം. ബംഗാളിലെ മേദിനിപൂരില്‍ വെച്ചായിരുന്നു കാര്‍ തകര്‍ത്തത്. തിരഞ്ഞെടുപ്പിന് ശേഷം സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു കേന്ദ്രസഹമന്ത്രി. അക്രമത്തിന് പിന്നിൽ തൃണമുൽ പ്രവർത്തകരാണെന്ന് മുരളീധരൻ ആരോപിച്ചു.

ആക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പുറകിലെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്‌നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി. മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.