പൊതുശൗചാലയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു

തേനി ജില്ലയില്‍ പൊതുശൗചാലയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. നഗരസഭാ ഓഫീസിന് സമീപമുള്ള തെരുവില്‍ താമസിക്കുന്ന ഈശ്വരന്റെ മകള്‍ നികിതശ്രീ (7), ജയശീലന്റെ മകള്‍ ശുഭശ്രീ (6) എന്നിവരാണ് മരിച്ചത്.

ഫര്‍മാന്‍പുരത്ത് നഗരസഭാ ഓഫീസിന് സമീപത്തെ തെരുവിലെ പൊതു ശൗചാലയത്തിനുള്ളിലെ സെപ്റ്റിക് ടാങ്ക് സ്ലാബ് തകര്‍ന്നാണ് അപകടം.

ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടികള്‍ പൊതുശുചിമുറിയില്‍ പോയപ്പോഴായിരുന്നു അപകടമുണ്ടായത്.

മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.