തമിഴ്നാട് നിയമ സഭയിൽ വിശ്വാസവോട്ട് നേടി ടി. വി. കെ സർക്കാർ. വിജയിക്ക് 144 എം.എൽ.എമാരുടെ പിന്തുണ ലഭിച്ചു. എ.ഐ.എ.ഡി.എം.കെയിലെ 25 എം.എൽ.എമാർ കൂറുമാറി വിജയ്ക്കൊപ്പം നിന്നു. വിശ്വാസവോട്ടെടുപ്പിൽനിന്ന് ഡി.എം.കെ വിട്ടുനിന്നു.
വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ടി.വി.കെക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു.
Read more
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് അടക്കം ഡി.എം.കെ സഖ്യത്തിൽ വിജയിച്ച ഘടകകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.







