‘ലോക്കല്‍’ ഭാരത മാതാവിനെ ഇറക്കി ബിജെപി; ത്രിപുര തെരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ കൗശലം

ത്രിപുരയില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ കൗശല നീക്കം. സാരിയും ആടയാഭരണങ്ങളും ധരിച്ച് വാഹനമായ സിംഹത്തിനൊപ്പം പതാകയുമേന്തിനില്‍ക്കുന്ന ഗോത്രവനിതയെ ഭാരത മാതാവാക്കിയാണ് ബിജെപി ത്രിപുര പിടിക്കാനൊരുങ്ങുന്നത്. ഭാരതാമ്മയുടെതായി കണക്കാക്കുന്ന ചിത്രം ഗോത്ര വിഭാഗങ്ങള്‍ ധരിക്കുന്ന വേഷവിധാനങ്ങളിലേക്ക് മാറ്റി ത്രിപുരയിലെ അവതരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

സാരിയുടുത്ത് ഇന്ത്യയുടെ പതാക പിടിച്ചിരിക്കുന്നതായാണ് സാധാരണ ചിത്രങ്ങളില്‍ ഭാരത മാതാവിനെ കാണാറുള്ളത്. എന്നാല്‍ ത്രിപുരയിലെ നാലു പ്രധാന ഗോത്രങ്ങള്‍ മുഖ്യമായും ധരിക്കുന്ന പരമ്പരാഗത വസ്ത്രം ഉടുപ്പിച്ചാണ് ഭാരത മാതാവിനെ ബിജെപി ചിത്രീകരിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റിലെ ഗോത്രവോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്താനാണ് പുതിയ ന

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേറിട്ടവരാണെന്ന ഗോത്രവിഭാഗങ്ങളുടെ ചിന്താഗതിയെ മാറ്റുവാന്‍ വേണ്ടിയാണ് ഇത്തരമൊരു ശ്രമമെന്നാണ് ബിജെപി വാദം. ദെബ്ബര്‍മ, ത്രിപുരി, റീങ്, ചക്മ തുടങ്ങി നാലു ഗോത്രവിഭാഗങ്ങളാണ് പ്രധാനമായും തൃപുരയിലുള്ളത്. ഈ ഗോത്രവിഭാഗങ്ങളാണ് 77.8 ശതമാനത്തോളം വരുന്ന ഗോത്ര ജനസംഖ്യയില്‍ കൂടുതലും. ഭാരത മാതാവ് അവരുടേതുകൂടിയാണ്. ഒരോ ഗോത്ര വിഭാഗങ്ങള്‍ക്കും അവരുടേതായ സംസ്‌കാരങ്ങളും വേഷങ്ങളും ഉണ്ട്. അവയെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ടെന്നും ബിജെപി ത്രിപുര സംസ്ഥാന ചുമതലയുള്ള സുനില്‍ ദിയോധര്‍ പറഞ്ഞു. ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ ബിജെപി ചടങ്ങുകളിലും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം ഗോത്ര വിഭാഗങ്ങളെ പ്രതിനിധികരിക്കുന്ന ഭാരതമാതാവിന്റെ എഡിറ്റ് ചെയ്ത ചിത്രവും ഉണ്ടാകും.

ത്രിപുരയിലെ ജനസംഖ്യയില്‍ മുന്നിലൊന്നും ഗോത്രവിഭാഗങ്ങളാണ്. അവിടെ വിജയം നേടാന്‍ ഗോത്രവിഭാഗങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ബിജെപിയുടെ ഗൂഢ തന്ത്രം.