മാപ്പ് പറഞ്ഞ് കോൺഗ്രസ് എംപിമാർ; ലോക്സഭയിൽ നിന്നുള്ള അനിശ്ചിതകാല സസ്പെൻഷൻ പിൻവലിച്ചു

ലോക്‌സഭയിൽ മൂന്ന് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു.സ്പീക്കർ അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്ത കോൺഗ്രസ് എംപിമാരായ കെ ജയകുമാർ, അബ്ദുൾ ഖലീൽ, വിജയകുമാർ വിജയവസന്ത് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിക്കാൻ തീരുമാനിച്ചത്.പ്രിവിലേജ് കമ്മിറ്റി മുമ്പാകെ മാപ്പ് പറഞ്ഞതോടെയാണ് മൂന്ന് കോൺഗ്രസ് എംപിമാർക്കെതിരായ നടപടി പിൻവലിച്ചത്.

പാർലമെൻറ് സുരക്ഷാ വീഴ്ചയിൽ കടുത്ത പ്രതിഷേധം ഉയർത്തി ലോക്സഭയിൽ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ച സംഭവത്തിലായിരുന്നു സസ്പെൻഷൻ. മൂന്ന് പേരുടെയും സസ്പെൻഷൻ പിന്നീട് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരുന്നു. മൂന്ന് എംപിമാരും പ്രിവിലേജ് കമ്മിറ്റിയുടെ സിറ്റിങിൽ ഹാജരായി മാപ്പ് പറഞ്ഞു. മാപ്പപേക്ഷ അംഗീകരിച്ചതോടെയാണ് സസ്പെൻഷൻ പിൻവലിക്കുന്നത്.