മുന്‍പത്തെ പോലെയല്ല, ഇത്തവണ ഗുജറാത്തില്‍ പ്രതിപക്ഷം കാണും

ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി വരുന്നുണ്ട് എന്നതിന്റെ ലക്ഷ്ണമാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം. ഇത്രയും കാലം പ്രതിപക്ഷം എന്നത് പേരിന് മാത്രമായിരുന്നെങ്കില്‍, ഇത്തവണ പ്രതിപക്ഷം ശക്തമായിരിക്കും. അല്‍പ്പേഷ് താക്കൂറിനെ പോലെയുള്ള തീപ്പൊരി പ്രാസംഗികരും ജിഗ്നേഷ് മേവാനിയെ പോലെ നിലപാടുള്ള നേതാക്കളും സഭയിലെത്തുന്നത് ബിജെപിയെ സംബന്ധിച്ച് വലിയ തലവേദനയാണ്.

കഴിഞ്ഞ 22 വര്‍ഷമായി ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി നിലനിന്നിരുന്ന ബിജെപിക്ക് ഇപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് ഒരു എതിരാളിയാണ് എന്ന തോന്നലെങ്കിലുമുണ്ടാക്കിയത്.

https://www.facebook.com/SouthLiveNews/posts/1765842236780918

മുതിര്‍ന്ന നേതാക്കളുടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടായത് ബിജെപിയെ പ്രതിരോധത്തിലാക്കുമ്പോള്‍ വോട്ട് ഷെയറില്‍ അഞ്ച് ശതമാനത്തോളം വര്‍ദ്ധന നേടാനായത് കോണ്‍ഗ്രസിന് ശുഭപ്രതീക്ഷയാണ്.

Read more

നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷത്തിന് സ്ഥാനമില്ലായിരുന്നു. ആ അവസ്ഥ മാറുമ്പോള്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോടും സര്‍ക്കാരിന് ചെവികൊടുക്കേണ്ടി വരും.