ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുക്കളുമില്ല; പരസ്പരം വേർതിരിക്കാനാവില്ലെന്ന് മോഹൻ ഭാഗവത്

ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്ന് രാഷ്ട്രീയ സ്വയംസേവക്​ സംഘ്​ (ആർ.എസ്​.എസ്​) തലവൻ മോഹൻ ഭാഗവത്​. ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ മോഹൻ ഭാഗവത് പറഞ്ഞു. ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഒറ്റയ്ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താൽ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്. വിഭജനത്തിൽ ഇന്ത്യയെ ശിഥിലമാക്കി പാകിസ്​ഥാൻ രൂപീകരിച്ചു. നമ്മൾ ഹിന്ദുക്കളാണെന്ന ആശയം മറന്നതിനാലാണ് ഇത് സംഭവിച്ചത്. അവിടെയുള്ള മുസ്ലിങ്ങളും ഇത് മറന്നു. ആദ്യം ഹിന്ദുവെന്ന്​ കരുതുന്നവരുടെ ശക്തി കുറഞ്ഞു. പിന്നീട്​ അവരുടെ എണ്ണവും. അതുകൊണ്ട് പാകിസ്ഥാൻ ഇന്ത്യയായില്ലെന്നും ഭാഗവത് പറഞ്ഞു.

ഹിന്ദുക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞുവരുന്നതായി കാണാം എന്നും ഹിന്ദു വികാരം കുറഞ്ഞെന്നും ഭാഗവത് കുറ്റപ്പെടുത്തി. വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച കഷ്ടപ്പെടാകുൾ മറക്കരുതെന്നും മോഹൻ ഭ​ഗവത് പറഞ്ഞു.