'രാഷ്ട്രപത്‌നി' പരാമര്‍ശം; ദ്രൗപതി മുര്‍മുവിനെ അപമാനിച്ചെന്ന് ബി.ജെ.പി, ലോക്‌സഭയില്‍ പ്രതിഷേധം

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് എതിരെയുള്ള ലോക്‌സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിഷേധം അറിയിച്ച് ബിജെപി. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് സഭയില്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് ആദിവാസി വിരുദ്ധ മനോഭാവമാണുള്ളത്. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും കേന്ദമന്ത്രി പറഞ്ഞു. തുടര്‍ന്ന് ബിജെപി എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു.

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അധീര്‍ രഞ്ജന്‍ ചൗധരി മാത്രമല്ല കോണ്‍ഗ്രസും മാപ്പു പറയണം. രാജ്യത്തെ പരമോന്നത ഭരണഘടനാ ഓഫീസിലിരുന്ന് ഒരു സ്ത്രീയെ അപമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നല്‍കിയെന്നും അവര്‍ കുറ്റപ്പെടുത്തി.