സ്മൃതി ഇറാനിക്ക് എതിരായ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണം; കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കോടതി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ നടത്തിയെന്നാരോപിച്ചുള്ള ട്വീറ്റുകളും വിഡിയോകളും റീട്വീറ്റുകളും 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ജയ്‌റാം രമേഷ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നീ കോണ്‍ഗ്രസ് നേതാക്കളോട് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സോഷ്യല്‍മീഡിയ കമ്പനികള്‍ ഇത് കളയണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി.

പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി. ഹര്‍ജി ഇനി ഓഗസ്റ്റ് 18-ന് പരിഗണിക്കും. ഈ സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിലെത്തണമെന്നും കോടതി ഉത്തരവിട്ടു.