'സ്റ്റഡി ഇന്‍ ഇന്ത്യ'പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി; എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം

വിദേശങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകണ്ടതില്ലെന്നും ഇന്ത്യയില്‍ തന്നെ സാധ്യമാകുമെന്നും വ്യക്തമാക്കി ധനമന്ത്രി. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കി ധനമന്ത്രി “സ്റ്റഡി ഇന്‍ ഇന്ത്യ”എന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ എഞ്ചിനീയറിങ് ബിരുദ ധാരികള്‍ക്ക് പഞ്ചായത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് 2 ലക്ഷം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി.

വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും
കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍
എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ്
150 സര്‍വകലാശാലകളില്‍ പുതിയ കോഴ്‌സുകള്‍
വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി നീക്കിവച്ചു
സ്‌കില്‍ ഡെവലപ്പ്മെന്റിന് 3000 കോടി