വ്യാജ മദ്യം: ബീഹാറിൽ അഞ്ചുപേർ മരിച്ചു

ബീഹാറിലെ ഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മുതലാണ് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്.

25കാരനായ യുവാവാണ് ആദ്യം മരിച്ചത്. എന്നാല്‍ മരണ വിവരം പൊലീസിനെ അറിയിക്കാതെ ഗ്രാമവാസികള്‍ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

അതിനെതിരെയുള്ള അന്വേഷണവും നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് മദ്യനിരോധന നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.