സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, രണ്ടാം ടേം ഡി.കെ ശിവകുമാറിന്

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി.  ആദ്യ രണ്ടുവര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള മൂന്ന് വര്‍ഷം ഡി കെ ശിവകുമാറും  എന്ന ഫോര്‍മുലയില്‍ ആണ്   പ്രതിസന്ധി  അയഞ്ഞത്. സിദ്ധരാമയ്യ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങിയിട്ടുണ്ട്. പി സി സി അദ്ധ്യക്ഷനായി ഡി കെ ശിവകുമാര്‍  തുടരും

ഡി കെ ശിവകുമാറിനെ രാഹുല്‍ ഗാന്ധി അനുനയിപ്പിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്. നിയമസഭാ കക്ഷിയോഗത്തില്‍ 85 എം എല്‍ എ മാരുടെ പിന്തുണ സിദ്ധരാമയ്യക്കുണ്ടെന്നും അത് കൊണ്ട് അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി ഡി കെ ശിവകുമാറിനെ കൃത്യമായി അറിയിച്ചിരുന്നു. അത് കൊണ്ട് ഇപ്രാവശ്യം വഴങ്ങണമെന്നും രാഹുല്‍ ഗാന്ധി ഡി കെ ശിവകുമാറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ രണ്ടാം ടേം ശിവകുമാറിന് നല്‍‌കാം എന്ന് രാഹുല്‍  ഗാന്ധി ശിവകുമാറിന് ഉറപ്പു നല്‍കുക ആയിരുന്നു. ആദ്യ രണ്ടുവര്‍ഷം സിദ്ധരാമയ്യയും, അവസാനത്തെ മൂന്ന് വര്‍ഷം  ഡി കെ ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി പദം വഹിക്കും എന്ന ഫോര്‍മുലയില്‍ പ്രതിസന്ധി അവസാനിക്കുകയായിരുന്നു.