ബി.ജെ.പിയോട് 'നോ' പറഞ്ഞ് വീരേന്ദര്‍ സേവാഗ്; മത്സരിക്കാനില്ലെന്ന് താരം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിനെ അവതരിപ്പിക്കാമെന്ന ബിജെപിയുടെ മോഹം പൊലിഞ്ഞു. തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് താരം തന്നെയാണ് ബിജെപിയെ അറിയിച്ചത്. ഇക്കാര്യം ഡല്‍ഹിയിലെ ഉന്നത നേതാവ് സ്ഥിരീകരിച്ചതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

‘പാവം എന്റെ വടക്കന്‍; രണ്ടാഴ്ച മുമ്പ് വരെ എന്നോട് അപ്പോയിന്റ്മെന്റ് ചോദിച്ചിരുന്നു ഞാന്‍ കൊടുത്തില്ല’

തനിക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് സേവാഗിന്റെ നിലപാട്. ഗൗതം ഗംഭീറും സേവാഗും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിക്കാനില്ലെന്ന് ശ്രീശാന്തും വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് നീക്കിയതോടെ തനിക്ക് കളത്തിലേക്ക് മടങ്ങി വരാമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരില്ലെന്നും ശ്രീശാന്ത് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ ചെയ്ത സകല കുറ്റകൃത്യങ്ങളും മാഞ്ഞു പോകും’; പഴയ ട്വീറ്റ് ടോം വടക്കനെ തിരിഞ്ഞു കുത്തുന്നു

വെസ്റ്റ് ഡല്‍ഹിയിലെ സീറ്റില്‍, സേവാഗിനെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ഇത് പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായത് കൊണ്ട് സേവാഗ് മത്സരിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു.