ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയിൽ ശക്തമായ കാറ്റ്, ഒഡീഷയിൽ 16,000 പേരെ ഒഴിപ്പിച്ചു

‘ഗുലാബ് ചുഴലിക്കാറ്റ്’ കരതൊട്ടതിനെ തുടർന്ന് ഒഡീഷയിലെയും ആന്ധ്രപ്രദേശിലെയും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. ചുഴലിക്കാറ്റിനെത്തുടർന്ന് 16,000 ഗ്രാമീണരെ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി ഒഡീഷയിലെ എസ്ആർസി പികെ ജെന പറയുന്നു.

കാലാവസ്ഥ വകുപ്പിന്റെ അഭിപ്രായത്തിൽ, ഇന്ന് വൈകുന്നേരം 6 മണിയോടെ ആരംഭിച്ച ചുഴലിക്കാറ്റ് അടുത്ത 2-3 മണിക്കൂർ വടക്ക് തീരപ്രദേശമായ ആന്ധ്രയിലും തൊട്ടടുത്തുള്ള തെക്കൻ തീരപ്രദേശമായ ഒഡീഷയിലും തുടരാനാണ് സാധ്യത.

അതേസമയം ആന്ധ്രാപ്രദേശിലെ മന്ദസ തീരത്ത് ശക്തമായ തിരമാലകൾ ബോട്ടുകളിൽ പതിച്ചതിനെ തുടർന്ന് ശ്രീകാകുളത്തുനിന്നുള്ള അഞ്ച് മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച കടലിൽ വീണതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.