സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകൾക്കായി പുതിയ ടിക്കറ്റ് റീഫണ്ട് നിയമങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. 72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. 8 മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. 8 മണിക്കൂറിനുള്ളിൽ റദ്ദാക്കൽ നടത്തിയാൽ ടിക്കറ്റിൽ റീഫണ്ട് നൽകില്ല എന്നതാണ് പ്രത്യേകത.
റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. ബോർഡിംഗ് പോയിൻ്റും 30 മിനിറ്റ് മുൻപ് വരെ മാറ്റാം.
ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാം. ഇത് നഗര മേഖലകളിൽ വലിയ ഗുണമാകും എന്ന് റെയിൽവേ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കാൻ ബോട്ടുകളെ തടയാൻ ആൻ്റി ബോട്ട് സംവിധാനം ഒരുക്കി.
സംശയകരമായ 3 കോടി ഐഡികൾ റദ്ദാക്കിയാതായി റെയിൽവേ അറിയിച്ചു. 2026 ഏപ്രിൽ ഒന്നിനും ഏപ്രിൽ 15നും ഇടയിൽ ഘട്ടംഘട്ടമായി പുതുക്കിയ നിയമങ്ങൾ റെയിൽവേ നടപ്പിലാക്കും.







