വിവാദ പ്രസംഗം നടത്തിയ കോലാറില്‍ ഏപ്രില്‍ 5 ന് വീണ്ടും രാഹുല്‍

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിവാദം പ്രസംഗം നടന്ന കര്‍ണ്ണാടകയെ കോലാറില്‍ ഏപ്രില്‍ അഞ്ചിന് രാഹുല്‍ വീണ്ടുമെത്തുന്നു. കര്‍ണ്ണാടക നിയമസഭതിരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വലിയ റാലിയെയും പൊതു സമ്മേളനത്തെയും രാഹുല്‍ അഭിസംബോധന ചെയ്യും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെ തിരെ അപകീര്‍ത്തികേസുണ്ടായതും. ശിക്ഷയെ തുടര്‍ന്ന് ലോക്‌സഭാംഗത്വം നഷ്ടമായതും.

്. ‘എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന പേര് എന്തുകൊണ്ടുവന്നു’ എന്നായിരുന്നുരാഹുല്‍ പ്രസംഗത്തിനിടയില്‍ ചോദിച്ചത്. ഇത് മോദി സമുദായത്തെ അവഹേളിക്കലാണെന്ന് വാദിച്ച് ബി.ജെ.പി എം.എല്‍.എയും പൂര്‍ണേഷ് മോദിയാണ് സൂറത്ത് കോടതിയെ സമീപിച്ചത്. കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവും 15,000 രൂപ പിഴയും വിധിക്കുകയും ഇതോടെ ലോക്‌സഭയില്‍ നിന്നും അദ്ദേഹം അയോഗ്യനാവുകയു ചെയ്തു.

കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ പൊരിഞ്ഞു പോരാട്ടം നടക്കുന്ന കര്‍ണ്ണാകടയില് പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടു തവണ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. അമിത്ഷാ ഒമ്പത് തവണയാണ് എത്തിയത്.