തമിഴ്നാട്ടിൽ കന്നിപ്പോരാട്ടത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് വിജയ്. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ലീഡ് ചെയ്ത ടിവികെ നൂറും കടന്ന് മുന്നേറുകയാണ്. 107 സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പ്രവചനങ്ങളെ കാറ്റിൽ പറത്തി വിജയ്‌യുടെ കുതിപ്പ്.
എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് തമിഴ്നാട് ഇലക്ഷനും ‘TN07CM2026’ എന്ന നമ്പറുമാണ്. നടൻ അഭിനയിച്ച സിനിമകളിലെ ചില ചിത്രങ്ങളും രാഷ്ട്രീയ പരാമർശങ്ങളുമൊക്കെയാണ് ആരാധകർ ചർച്ചയാക്കുന്നത്. 2024ല്‍ പുറത്തിറങ്ങിയ ‘ദി ഗോട്ട്’ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ചർച്ചയ്ക്ക് ആധാരം.
Read more
ഇതിൽ വിജയ് വരുന്ന ഒരു സീനിൽ ആ മാരുതി ഫ്രോങ്ക്സിന്റെ നമ്പര്‍ പ്ലേറ്റായിരുന്നു TN07CM2026. ഇതിലെ CM2026 എന്നത് പലരും അന്ന് ശ്രദ്ധിച്ചിരുന്നുവെന്നും ഇതൊന്നും യാദൃശ്ചികമല്ലെന്നും ഈ വിജയം നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. സിനിമയിലെ ഈ സീൻ ജീവിതത്തിൽ യാഥാര്‍ത്ഥ്യമാക്കി എന്ന് പറഞ്ഞുകൊണ്ട് ആഘോഷമാക്കുകയാണ് ആരാധകർ.







