വെള്ളിയാഴ്ച മുതല്‍ കനത്ത മഴ തുടരുന്ന പുണെയില്‍ മതിലിടിഞ്ഞ് കുടിലുകള്‍ക്ക് മീതെ വീണ് 17 പേര്‍ മരിച്ചു. അറുപത് അടിയോളം ഉയരമുള്ള മതിലാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.
നിര്‍മ്മാണ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച താത്കാലിക കുടിലുകള്‍ക്ക് മുകളിലാണ് മതില്‍ പതിച്ചത്. കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ കുടിലിന് മുകളിലേക്ക് വീണ് കിടക്കുകയാണ്. വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴ ഇന്നും തുടരുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ദുരന്തമുണ്ടായത്. എല്ലാവരും ഉറക്കമായിരുന്നു. മരിച്ചവര്‍ ബംഗാള്‍, ബിഹാര്‍ സ്വദേശികളാണ്.
Read more
മരിച്ചവരില്‍ ഒരു സ്ത്രീയും നാലു കുട്ടികളും ഉള്‍പ്പെടുന്നു. കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.