ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് കശ്മീർ താഴ്വരയിലുടനീളം മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ചതായി അധികൃതർ. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് നീക്കം.
ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീരിൽ ലാൽ ചൗക്ക്, സായിദ കാടൽ, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്‌നാഗ്, പുൽവാമ എന്നിവിടങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടക്കുകയും അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളികൾ ഉയരുകയും ചെയ്തിരുന്നു.
ഈ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് കശ്മീർ താഴ്വരയിലെ എല്ലാ മൊബൈൽ നെറ്റ്വർക്കുകളിലെയും വേഗത കുറച്ചതായി അധികൃതർ അറിയിച്ചത്.







