പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്, രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണ

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റതിനെ തുടര്‍ന്ന് താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് ഐസോലേഷനില്‍ തുടരുകയാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറഞ്ഞു. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

ഈ വര്‍ഷം ജൂണിലും പ്രിയങ്കക്ക് കോവിഡ് ബാധിച്ചിരുന്നു. തനിക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മുന്‍കരുതലെടുക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.