കാശി ക്ഷേത്ര ഇടനാഴിയിലെ തൊഴിലാളികൾക്ക് പ്രധാനമന്ത്രിയുടെ സമ്മാനം

വാരണാസിയിലെ കാശി വിശ്വനാഥ് ധാമിൽ പൂജാരിമാരും സുരക്ഷാ ജീവനക്കാരും ശുചീകരണ തൊഴിലാളികളും ഉൾപ്പെടെ നൂറോളം പേർക്ക് അവരുടെ ലോക്‌സഭാ എംപിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം.

കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്നവർക്കായി ചണ കൊണ്ടുള്ള 100 ജോഡി പാദരക്ഷകൾ പ്രധാനമന്ത്രി സമ്മാനമായി അയച്ചു കൊടുത്തത്. ശീതകാലത്ത് ആരും തന്നെ നഗ്നപാദരായി നിൽക്കേണ്ടതില്ല എന്ന ഉദ്ദേശിച്ചതോടെ.

“ക്ഷേത്രപരിസരത്ത് തുകൽ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച പാദരക്ഷകൾ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ കാശി വിശ്വനാഥധാമിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും തങ്ങളുടെ ജോലി നഗ്നപാദരായാണ് നിർവഹിക്കുന്നത് എന്ന് അടുത്തിടെ പ്രധാനമന്ത്രി മനസ്സിലാക്കി. ഇവരിൽ പൂജാരിമാർ, സേവ ചെയ്യുന്നവർ, സെക്യൂരിറ്റി ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്നു,” സർക്കാർ വൃത്തങ്ങൾ പറഞ്ഞു

“പ്രധാനമന്ത്രി ഉടൻ തന്നെ ചണ കൊണ്ടുള്ള 100 ജോഡി പാദരക്ഷകൾ വാങ്ങി കാശി വിശ്വനാഥ് ധാമിലേക്ക് അയച്ചു, അതിനാൽ ഇനി മുതൽ കാശി വിശ്വനാഥ് ധാമിൽ ജോലി നിർവഹിക്കുന്നവർ തണുപ്പിൽ നഗ്നപാദരായി നിൽക്കേണ്ടി വരില്ല,” സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ പരന്നു കിടക്കുന്ന, ക്ഷേത്രപരിസരത്തെ ഗംഗാ നദിയുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ധാമിന്റെ ആദ്യഘട്ടം കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.