ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബൈഡനെ അഭിനന്ദനം അറിയിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമായി തുടരുമെന്ന് മോദി പറഞ്ഞു.

ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സംഭാവനകൾ എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയിൽ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതിൽ ബൈഡന്റെ സംഭാവനകൾ നിർണായകവും അമൂല്യവുമായിന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം ഉന്നതിയിൽ എത്തുന്നതിന് ഒരിക്കൽക്കൂടി യോജിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കമലയുടെ ബന്ധുക്കൾ മാത്രമല്ല, എല്ലാ ഇന്ത്യൻ-അമേരിക്കക്കാർക്കും അഭിമാനിക്കാവുന്നതാണ്. കമലയുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ഊർജസ്വലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.

Read more

.