പി.എം കെയേഴ്സ് വിവരാവകാശ പരിധിയിൽ കൊണ്ടുവരണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച പി.എം കെയേഴ്സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

‍പദ്ധതിയിലേക്ക് ലഭിച്ച തുക എത്രയാണെന്നും ഏതൊക്കെ ആവശ്യത്തിന് ചെലവാക്കിയെന്നും വെബ്‌സൈറ്റിൽ ഇടണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.

‍പിഎം കെയേഴ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

മാർച്ച് 28- നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫണ്ട് സൃഷ്ടിക്കുന്നത് പ്രഖ്യാപിച്ചത്. കോവിഡ് -19 നെ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിന് എല്ലാ ഇന്ത്യക്കാരും ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.