ബി.ജെ.പിയുമായാണ് വേർപിരിഞ്ഞത് ഹിന്ദുത്വയുമായല്ല, അയോദ്ധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ നൽകും: ഉദ്ധവ് താക്കറെ

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാൻ സഹായിക്കുന്നതിന് തന്റെ സർക്കാർ ഒരു കോടി രൂപ നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. സഖ്യകക്ഷിയായ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് അവസാനപിച്ചതിനുശേഷം പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമായ കോൺഗ്രസും എൻ.സി.പിയുമായും ചേർന്നാണ് ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയിൽ എത്തി. “ഞാൻ ബി.ജെ.പിയുമായി പിരിഞ്ഞു, ഹിന്ദുത്വവുമായി അല്ല. ബി.ജെ.പി ഹിന്ദുത്വമല്ല. ഹിന്ദുത്വം മറ്റൊരു കാര്യമാണ്, ഞാൻ അതിൽ നിന്ന് പിരിഞ്ഞിട്ടില്ല,” അയോദ്ധ്യയിൽ ഒരു സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരതിയിൽ പങ്കെടുക്കാൻ ഉദ്ധവ് താക്കറെ നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ ആശങ്കകൾ കാരണം അത് റദ്ദാക്കി.

“ഞാൻ അവസാനമായി ഇവിടെ വന്നപ്പോൾ, രാമക്ഷേത്രത്തെക്കുറിച്ചുള്ള കാര്യങ്ങൾ വളരെ മോശമായ സമയമായിരുന്നു. 2018 നവംബറിലാണ് ഞാൻ ഇവിടെയെത്തിയത്. 2019 നവംബറിൽ സുപ്രീം കോടതി ചരിത്രപരമായ തീരുമാനം എടുത്തു, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ മുഖ്യമന്ത്രിയായി … ഞാൻ മൂന്നാം തവണയാണ് ഇവിടെയെതുന്നത്, ഞാൻ ഇവിടെ വരുമ്പോഴെല്ലാം അത് എനിക്ക് ഒരു സന്തോഷവാർത്ത നൽകുന്നു, “താക്കറെ പറഞ്ഞു.

“ഞാൻ ഇന്നലെ യോഗി ജിയുമായി (ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്) സംസാരിച്ചു, നമ്മൾ തീർച്ചയായും ക്ഷേത്രം പണിയുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ക്ഷേത്ര നിർമാണത്തിൽ സഹായിക്കാൻ വരുന്ന രാമഭക്തർക്ക് അയോധ്യയിൽ ഒരിടം നൽകണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കും. ക്ഷേത്രം പണിയാൻ മഹാരാഷ്ട്ര സർക്കാർ ഒരു കോടി രൂപ നൽകും,” ഉദ്ധവ് താക്കറെ പറഞ്ഞു.