ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ബോളിവുഡ് നടി ദീപിക പദുക്കോണ്‍, കനയ്യ കുമാര്‍ നന്ദി അറിയിച്ചു. റാലിയില്‍ നേരിട്ടെത്തിയ ദീപികയുടെ ധൈരത്തെ പ്രശംസിച്ചു കൊണ്ടാണ് കനയ്യ ട്വീറ്റ് ചെയ്തത്.
“ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും നന്ദി എല്ലാ ഭാവുകങ്ങളും. ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും. പക്ഷേ നിങ്ങളുടെ ധൈര്യത്തിനും ഇന്ത്യയുടെ ആശയത്തിന് ഒപ്പം നിന്നതിനും ചരിത്രം നിങ്ങളെ ഓര്‍മ്മിക്കും” കനയ്യ ട്വീറ്റ് ചെയ്തു.
More power to you @deepikapadukone and thank you for your solidarity and support. You might be abused or trolled today, but history will remember you for your courage and standing by the idea of India. pic.twitter.com/q9WkXODchL
— Kanhaiya Kumar (@kanhaiyakumar) January 7, 2020
വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. പതിനഞ്ചു മിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങി. ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം.